lockel
പടം:​സംസ്ഥാന ടൂറിസം വകുപ്പിന്റെ ​കെ ഐ ടി ടി എസ് സ്കില്‍ ഡെവലപ്മെന്റ് ഡിപ്ലോമ കോഴ് സിലെ ആദ്യ ബാച്ചിൽ പ്ലേസ്മെന്റ് ലഭിച്ച വിദ്യാർത്ഥികളെ അനുമോദി​ക്കുന്ന ​ ചടങ്ങ് ​ഫാറൂഖ് കോളേജിൽ ​ഉദ്ഘാടനം​ സംസ്ഥാന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വക്കേറ്റ് പി എ മുഹമ്മദ് റിയാസ് ​നിർവഹിക്കുന്നു ​

ഫാറൂഖ് കോളേജ് ​: സംസ്ഥാനത്തിലെ വിദ്യാഭ്യാസ നവോത്ഥാനത്തിന് നേതൃത്വപരമായ പങ്കുവഹിച്ച ​ഫാ​റൂഖ് കോളേജിനെ ടൂറിസം വകുപ്പുമായി ബന്ധിപ്പിച്ച് സമഗ്രമായ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് സംസ്ഥാന പൊതുമരാമത്ത് ടൂറിസം മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാന ടൂറിസം വകുപ്പിന്റെ ​കെ.ഐ.ടി.ടി.എസ് സ്കിൽ ഡെവലപ്മെന്റ് ഡിപ്ലോമ കോഴ്സിലെ ആദ്യ ബാച്ചിൽ പ്ലേസ്മെന്റ് ലഭിച്ച വിദ്യാർത്ഥികളെ അനുമോദി​ക്കുന്ന ​ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽ മേഖലയിൽ അനന്തസാദ്ധ്യതകളുള്ള സംസ്ഥാന ടൂറിസം വകുപ്പിനെ ആഗോള വ്യവസായ കേന്ദ്രമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ നടന്നുവരുന്നതായും മന്ത്രി അറിയിച്ചു. ഫാറൂഖ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ.എം. നസീർ അ​ദ്ധ്യ​ക്ഷത വഹിച്ചു. വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് പി. കെ. അഹമ്മദ് വിതരണം ചെയ്തു. മാനേജർ സി.പി. കുഞ്ഞിമുഹമ്മദ് മന്ത്രിയെ പൊന്നാട അണിയിച്ചു. ഡയറക്ടർ ഡോ. എം. ആർ. ദിലീപ് കൺസൾട്ടന്റ് ബിനു രാജ്, ഫാറൂഖ് കോളേജ് എടിസി കോഡിനേറ്റർ എം.സി. ഷമീർ, ഡോ. പി. പി. യൂസഫ് അലി പ്രസംഗിച്ചു. പുതിയ ബാച്ചിലെ വിദ്യാർത്ഥികൾക്കുള്ള ഓറിയന്റഷനും നടന്നു.