കോഴിക്കോട് : ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേ​റ്റീവ് സൊസൈ​റ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് തിരുവണ്ണൂർ മിനി ബൈപ്പാസിൽ പ്രവർത്തനം തുടങ്ങുന്ന മാ​റ്റർ ലാബ് (മാ​റ്റർ മെ​റ്റീരിയൽ ടെസ്​റ്റിംഗ് ആൻഡ് റിസർച്ച് ലബോറട്ടറി) ഇന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

രാവിലെ ഒമ്പതിനു നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ് അദ്ധ്യക്ഷയാകും. കോഴിക്കോട് എം.പി എം. കെ. രാഘവൻ,എം.എൽ.എ തോട്ടത്തിൽ രവീന്ദ്രൻ എന്നിവർ മുഖ്യാതിഥികളാകും. മാ​റ്റർ ലാബ് ജനറൽ മാനേജർ ഫ്രെഡി സോമൻ പദ്ധതി വിശദീകരിക്കും. പൊതുമരാമത്തുവകുപ്പു സെക്രട്ടറി അജിത് കുമാർ, കോഴിക്കോട് കളക്ടകർ തേജ് ലോഹിത് റെഡ്ഡി, കൗൺസിലർ കെ. നിർമ്മല, ജോയിന്റ് രജിസ്ട്രാർ ഓഫ് കോഓപ്പറേ​റ്റീവ് സൊസൈ​റ്റീസ് കോഴിക്കോട് ബി. സുധ, എൻ.എച്ച്.എ.ഐ കേരള റീജ്യണൽ ഓഫീസർ ബി. എൽ. മീണ, എൻ.ഐ.ടി കോഴിക്കോട് ഡയറക്ടർ ഡോ. പ്രസാദ് കൃഷ്ണ, ഊരാളുങ്കൽ സൊസൈ​റ്റി ചെയർമാൻ രമേശൻ പാലേരി, മാനേജിംഗ് ഡയറക്ടർ എസ്. ഷാജു തുടങ്ങിയവർ സംസാരിക്കും.