പൊൻകുന്നം: പുതിയകാവ് ദേവീക്ഷേത്രത്തിൽ 4ന് ഉച്ചയ്ക്ക് 1.30ന് പകലരങ്ങിൽ ഉത്തരാസ്വയംവരം മേജർസെറ്റ് കഥകളി നടത്തും. പുതിയകാവ് ദേവസ്വം നാട്യമണ്ഡലമാണ് അവതരണം. എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് അഡ്വ.എം.എസ്.മോഹൻ കളിവിളക്ക് തെളിക്കും. കഥകളി വ്യക്തമായി ആസ്വദിക്കാൻ നാട്യമണ്ഡലം ഡയറക്ടർ മീനടം ഉണ്ണികൃഷ്ണൻ നമ്പൂതിരി കഥാഖ്യാനം നിർവഹിക്കും. കലാമണ്ഡലം ഭാഗ്യനാഥ്, ഡോ.രാഹുൽ അറയ്ക്കൽ, വി.ആദിത്യ, എച്ച്.ഗൗരിനന്ദ, കേളി അനന്തകൃഷ്ണൻ, അശ്വിൻ ആർ.നായർ, ഗൗരി എസ്.നായർ, അരുന്ധതി എം.നായർ എന്നിവർ വേഷമിടും.