ഇളങ്ങുളം: ധർമ്മശാസ്താ ക്ഷേത്രത്തിൽ പൂജവെപ്പ് ഇന്ന് വൈകിട്ട് നടക്കും. വിജയദശമിനാളിൽ പൂജയെടുപ്പ്, സംഗീതാരാധന, വിദ്യാരംഭം

ഇളങ്ങുളം: പുല്ലാട്ടുകുന്നേൽ ക്ഷേത്രത്തിൽ പൂജവെപ്പ് ഇന്ന് വൈകിട്ട് 6.20ന് നടക്കും. വിജയദശമി നാളിൽ പൂജയെടുപ്പും വിദ്യാരംഭവും.

ഉരുളികുന്നം: ഐശ്വര്യഗന്ധർവസ്വാമി ഭദ്രകാളിക്ഷേത്രത്തിൽ നാളെ വൈകിട്ട് പൂജവെപ്പ്, വിജയദശമിനാളിൽ നാരായണമംഗലം വാസുദേവൻ മൂസതിന്റെ കാർമ്മികത്വത്തിൽ വിദ്യാരംഭം.

എലിക്കുളം: ഭഗവതിക്ഷേത്രത്തിൽ ഇന്ന് വൈകിട്ട് 7ന് ഗ്രന്ഥം എഴുന്നള്ളിപ്പും പൂജവെയ്പ്പും. വിജയദശമിനാളിൽ മേൽശാന്തി കളത്തിൽ പെരികമന ഇല്ലം വിഷ്ണുനമ്പൂതിരിയുടെ കാർമ്മികത്വത്തിൽ വിദ്യാരംഭം.

തെക്കേത്തുകവല: പരിയാരത്ത് ഭദ്രാക്ഷേത്രത്തിൽ ഇന്ന് വൈകിട്ട് 7ന് പൂജവെപ്പ്, 4ന് രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, വൈകിട്ട് 7ന് ഭഗവതിസേവ, 5ന് രാവിലെ 8.30ന് പൂജയെടുപ്പ്, വിദ്യാരംഭം.

മുട്ടത്തുകവല: ഐക്യോദയം എൻ.എസ്.എസ് കരയോഗത്തിൽ നാളെ വൈകിട്ട് 7ന് പൂജവെപ്പ്, തുടർന്ന് ഭജന, 4ന് വൈകിട്ട് 7ന് ഭജന, 5ന് 8ന് പൂജയെടുപ്പ്, 8.30ന് മൂക്കനോലിൽ എം.പി.പൊന്നമ്മ കുട്ടികളെ എഴുത്തിനിരുത്തും.

പനമറ്റം: ഭഗവതിക്ഷേത്രത്തിൽ നാളെ വൈകിട്ട് 5.30ന് പൂജവെപ്പ്, വിജയദശമിനാളിൽ രാവിലെ 8.30ന് സംഗീതാരാധന, 9ന് പൂജയെടുപ്പ്, വിദ്യാരംഭം.