ആനിക്കാട് : പെരുന്നാട്ട് പരദേവതാ ക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിന് മേൽശാന്തി സി.എൻ ശ്രീധരൻ നമ്പൂതിരി കാർമ്മികത്വം വഹിക്കും.
ഇന്ന് വൈകിട്ട് 6ന് പൂജവയ്പ്. ക്ഷേത്രത്തിലെ സർപ്പസങ്കേതത്തിൽ നടത്തിവരാറുള്ള സർപ്പത്തിന് കൊട മാഹാനവമി ദിനമായ 4ന് രാവിലെ 9ന് നടക്കും.
5ന് രാവിലെ 8.30 ന് പൂജയെടുപ്പും 9 ന്‌ക്ഷേത്രമുറ്റത്തെ പൂഴിമണലിൽ അക്ഷരോപാസനയും തുടർന്ന് വിദ്യാരംഭവും നടക്കും.
കന്നിമാസത്തിലെ ദ്വാദശിപൂജ 6ന് രാവിലെ 9 ന് നടക്കും.