കോട്ടയം: നാഗമ്പടം തൃപ്പാദ സേവാസമിതിയുടെ നാലാമത് ശിവഗിരി തീർത്ഥാടന പദയാത്ര ഡിസംബർ 24 മുതൽ 30 വരെ നടത്തുന്നതിനോട് അനുബന്ധിച്ചുള്ള പൊതുയോഗം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് എസ്.എൻ.ഡി.പി യോഗം ചിങ്ങവനം ഒന്നാം നമ്പർ വെള്ളുത്തുരുത്തി ശാഖാ ഹാളിൽ നടക്കും. ശാഖാ സെക്രട്ടറി പി.യു ദിവ്യൻ അദ്ധ്യക്ഷത വഹിക്കും.