വൈക്കം: വൈക്കം സത്യഗ്രഹ സ്മാരക ഗാന്ധി മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ആഘോഷവും ലഹരിവിരുദ്ധ സെമിനാറും സംഘടിപ്പിക്കും. ഇന്ന് രാവിലെ 10ന് മ്യൂസിയം ഹാളിൽ നടക്കുന്ന ആഘോഷപരിപാടികൾ നഗരസഭ ചെയർപേഴ്‌സൺ രാധിക ശ്യാം ഉദ്ഘാടനം ചെയ്യും. മ്യൂസിയം സൂപ്രണ്ട് പി.കെ സജീവ് അദ്ധ്യക്ഷത വഹിക്കും. മ്യൂസിയം ഗൈഡ് വിഷ്ണു സുരേന്ദ്രൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുക്കും. തുടർന്നു നടക്കുന്ന ലഹരിവിരുദ്ധ സെമിനാറിൽ വൈക്കം പൊലീസ് സ്റ്റേഷൻ പി.ആർ.ഒ ടി.ആർ മോഹനൻ ക്ലാസ് നയിക്കും. നഗരസഭ വൈസ് ചെയർമാൻ പി.ടി സുഭാഷ്, വിദ്യാഭ്യാസ, കലാസാംസ്‌കാരിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലേഖ ശ്രീകുമാർ, വാർഡ് കൗൺസിലർ ബിന്ദു ഷാജി, വൈക്കം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജി.കൃഷ്ണൻ പോറ്റി, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി.ഗോപകുമാർ, കുടവെച്ചൂർ ഗവ.ദേവീവിലാസം ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.അനിൽകുമാർ, പി.ടി.എ പ്രസിഡന്റ് ജയചന്ദ്രൻ, മ്യൂസിയം മാനേജർ സി.ഗോകുൽ കൃഷ്ണ, ഗൈഡ് കെ.പി.മനു എന്നിവർ പ്രസംഗിക്കും. കുടവെച്ചൂർ ദേവീവിലാസം സ്‌കൂളിലെ വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുക്കും.