കോട്ടയം: അനധികൃത തെരുവ് നായ ഷെൽട്ടറിനെതിരെ പ്രതിഷേധം. ഷെൽട്ടർ മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി പനച്ചിക്കാട് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. പനച്ചിക്കാട് പഞ്ചായത്തിലെ ഒൻപതാം വാർഡിലാണ് സ്വകാര്യവ്യക്തിയുടെ നിയന്ത്രണത്തിലുള്ള നായ്ക്കൾക്കുള്ള ഷെൽട്ടർ സ്ഥിതി ചെയ്യുന്നത്. ഇതുമൂലം സമീപവാസികളാണ് ദുരിതം നേരിടുന്നത്. മുൻപ് ഏറ്റുമാനൂർ പ്രവർത്തിച്ചിരുന്ന ഷെൽട്ടർ അടുത്തകാലത്താണ് പനച്ചിക്കാട്ടേയ്ക്ക് മാറ്റിയത്. 60 ഓളം നായ്ക്കളാണ് ഇവിടെയുള്ളത്. പഞ്ചായത്തിൽ നിന്നുള്ള അനുമതി ലഭിക്കാതെയാണ് ഷെൽട്ടർ പ്രവർത്തിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ഉപരോധം ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് കെ.പി ഭുവനേശ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എം.എൻ.ഓമനക്കുട്ടൻ നേതൃത്വം നൽകി. മണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ, ജനറൽ സെക്രട്ടറി സുരേഷ് ശാന്തി, വൈസ് പ്രസിഡന്റ് സലിം കുമാർ, മണ്ഡലം വൈസ് പ്രസിഡന്റ് സുമ മുകുന്ദൻ, മഹിളാ മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ലിജി വിജയകുമാർ, എസ്.സി മോർച്ച മണ്ഡലം പ്രസിഡന്റ് എൻ.കെ കേശവൻ, ഏരിയ ജനറൽ സെക്രട്ടറി സുരേഷ്, ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം കെ.സി സന്തോഷ് കുമാർ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ സദാനന്ദൻ, അനിൽ കുമാർ, ബിനോയ് പി. തോമസ് എന്നിവർ പങ്കെടുത്തു.