sdpi

മുണ്ടക്കയം: പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സാന്നിദ്ധ്യത്തെത്തുടർന്ന് മുണ്ടക്കയത്ത് എസ്.ഡി. പി. ഐ. ഒാഫീസ് പൊലീസ് പൂട്ടി. മുണ്ടക്കയം മുളങ്കയത്തുള്ള ഓഫീസാണ് ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെ മുണ്ടക്കയം എസ്.ഐ. പി. എസ്. അനീഷിന്റെ നേതൃത്വത്തിൽ സീൽ ചെയ്തത്. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സ്ഥിരമായി എത്തിയിരുന്നുവെന്ന പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. കാഞ്ഞിരപ്പള്ളി തഹസിൽദാർ കെ.എം ജോസുകുട്ടി, ഡെപ്യൂട്ടി തഹസിൽദാർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു. ദിവസങ്ങൾക്ക് മുൻപേ പ്രവർത്തകർ ഓഫീസ് ഒഴിഞ്ഞിരുന്നതായി കെട്ടിട ഉടമ പറഞ്ഞു.