vechoor

വെച്ചൂർ. വെച്ചൂർ പഞ്ചായത്തിനെ സമ്പൂർണരക്തസാക്ഷരതാ ഗ്രാമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. 11-ാം വാർഡിൽ ചക്കംഞ്ചേരിൽ ഗോപാലകൃഷ്ണൻ നായരുടെ ഭവനത്തിൽ അധികൃതരെത്തി കുടുംബാംഗങ്ങളുടെ വിവരങ്ങൾ ശേഖരിച്ചു. രക്ത ഗ്രൂപ്പ് നിർണയത്തിനൊപ്പം ജീവിത ശൈലി രോഗ നിർണയവും നടന്നു. പദ്ധതി നിർവഹണത്തിനായി പഞ്ചായത്ത് രണ്ട് ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.കെ. മണിലാൽ, അംഗങ്ങളായ ബിന്ദു രാജു, ആൻസി തങ്കച്ചൻ, മെഡിക്കൽ ഓഫിസർ ഡോ.കെ.ബി.ഷാഹുൽ തുടങ്ങിയവർ പങ്കെടുത്തു.