
മണിമല. യുവതിയെ അപമാനിച്ച കേസിൽ വാഴൂർ ചാമംപതാൽ വേങ്ങത്താനം മനോജിനെ (38) മണിമല അറസ്റ്റ് ചെയ്തു. അയൽവാസിയുടെ വീട്ടിൽ പഞ്ചായത്തിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനെത്തിയ ഹരിത കർമ്മ സേനാംഗമായ യുവതിയെ ചീത്തവിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. യുവതിയുടെ പരാതിയെ തുടർന്നാണ് മണിമല പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടിയത്. എസ്.എച്ച്.ഒ ഷാജിമോൻ ബി, എസ്.ഐ മാരായ വിജയകുമാർ ജെ, അനിൽകുമാർ വി.പി, എ.എസ്.ഐ സുനിൽകുമാർ, സി.പി.ഒ മാരായ പ്രതാപ് വി. ബി, അജുവുദീൻ, അജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.