ksrtc

ചങ്ങനാശേരി. സെന്റ് ജോസഫ്‌സ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനികൾ ബസുകൾ വൃത്തിയാക്കി ഗാന്ധിജയന്തി വാരാചരണത്തിന് തുടക്കം കുറിച്ചു.
ചങ്ങനാശേരി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ നടന്ന സമ്മേളനം മുൻസിപ്പൽ വൈസ് ചെയർമാൻ ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ ക്ലാരിസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഗതാഗത ഓഫീസർ കെ.അജി മുഖ്യപ്രഭാഷണം നടത്തി. എക്‌സൈസ് ഓഫീസർ ആർ.രാജേഷ് ഗാന്ധിജയന്തിദിന സന്ദേശം നൽകി. കെ.എസ്.ആർ.ടി.സി കോട്ടയം ജില്ല ഓഫീസർ ചിന്റു കുര്യൻ, പ്രോഗ്രാം ഓഫീസർ ടെസ്സിമോൾ ജോസഫ്, ഗൈഡ് ക്യാപ്റ്റൻ ജിജി തോമസ് എന്നിവർ പങ്കെടുത്തു.