
തൊടുപുഴ. ലയൺസ് ക്ളബിന്റെയും അൽ- അസ്ഹർ മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷാലിറ്റി ആശുപത്രിയുടേയും ജനമൈത്രി പൊലീസിന്റേയും ആഭിമുഖ്യത്തിൽ പട്ടയക്കുടി ഗവ.ട്രൈബൽ എൽ.പി സ്‌കൂളിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോ.ജോസഫ് കെ.മനോജിന്റെ അദ്ധ്യക്ഷതയിൽ അഡ്വ.ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. തൊടുപുഴ ഡിവൈ.എസ്.പി എം.ആർ മധു ബാബു ലഹരിവിരുദ്ധ സന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈനി റെജി, വാർഡ് മെമ്പർ സന്ധ്യാ റോബിൻ, അൽ- അസ്ഹർ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.