
വാഴൂർ. ലഹരിക്കെതിരെ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് പ്രസിഡന്റ് മുകേഷ് കെ.മണി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ഷാജി പാമ്പൂരി അദ്ധ്യക്ഷനായിരുന്നു. സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ പി.എം.ജോൺ, ലതാ ഷാജൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഗീത എസ്.പിള്ള, ബി.രവീന്ദ്രൻ നായർ, ശ്രീജിത് വെള്ളാവൂർ, ലതാ ഉണ്ണികൃഷ്ണൻ , മിനി സേതുനാഥ്, വർഗീസ് ജോസഫ് , സൗമ്യാമോൾ ഒ.ടി, സെക്രട്ടറി പി.എൻ.സുജിത് എന്നിവർ സംസാരിച്ച. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ പി.രാജേഷ്, നഴ്‌സിംഗ് ഓഫീസർ ജെയ്മി ജേക്കബ് എന്നിവർ ക്ലാസ് നയിച്ചു.