കോട്ടയം : ആർ ശങ്കർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ​ഗാന്ധിജയന്തി ആഘോഷിച്ചു. തിരുനക്കര ​ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. കേരള സാഹിത്യ അക്കാദമി മുൻ അം​ഗം കൈനകരി ഷാജി യോഗം ഉദ്ഘാടനം ചെയ്തു. സാംസ്കാരികവേദി പ്രസിഡ​ന്റ് എം.എസ് സാബു അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞ് ഇല്ലംപള്ളി, എം.ബി സുകുമാരൻ നായർ, ബൈജു മറാട്ടുകുളം, സാൽവിൻ കൊടിയന്തറ, സക്കിർ, വി.എം മണി, റ്റി.ജി സാമുവേൽ തുടങ്ങിയവർ പങ്കെടുത്തു.