കൊടുങ്ങൂർ: ദമ്പതികളായ രതീഷും സോണിയയും കരാട്ടെ അഭ്യാസികൾ. തങ്ങൾ പഠിച്ച അഭ്യാസമുറകൾ മറ്റുള്ളവരിലേക്ക് പകർന്ന് കൊടുക്കാൻ ആരംഭിച്ചതാണ് ജപ്പാൻ ഷോട്ടോകാൻ കരാട്ടേ ഡോ സെയ്യുകായ് ഇന്ത്യ എന്ന സ്ഥാപനം. ഇരുവരും ഇവിടത്തെ ചീഫ് ഇൻസട്രക്ടർമാരാണ്. ഇവരുടെ കരാട്ടേ ക്ലാസിലൂടെ പരിശീലനം നേടിയതാകട്ടെ നൂറിലധികം ആളുകളും. കൊടുങ്ങൂർ, പാമ്പാടി, കോത്തല, ചേന്നാമറ്റം എന്നിവിടങ്ങളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. പ്രായഭേദമില്ലാതെ ആർക്കും ഇവിടെ കരാട്ടെ അഭ്യസിക്കാം. ആൺകുട്ടികളും പെൺകുട്ടികളുമടക്കം ഇവിടെ പഠിച്ചിറങ്ങിയ നിരവധി പ്രതിഭകളാണ് സ്‌കൂൾ കായികമേളയിൽ ഉൾപ്പെടെ സമ്മാനങ്ങൾ വാരിക്കൂട്ടുന്നത്. ഈ വർഷം ജില്ലാകായികമേളയിൽ സ്വർണ്ണമെഡൽ നേടിയ ശ്രീമയി ആർ. സംസ്ഥാന മത്സരത്തിലേക്ക് സെലക്ഷൻ നേടി. കോത്തല കുന്നത്തോലി തണ്ടേൽ വീട്ടിലെ കരാട്ടേ ദമ്പതികൾക്ക് മൂന്ന് ആൺമക്കളാണ്. മൂന്നുപേരും കരാട്ടേ അഭ്യസിക്കുന്നു.മൂത്ത മകൻ ആദിൽ കരാട്ടേയിൽ ജില്ലാ പ്ലയറാണ്.പുതിയ ക്ലാസുകൾ വിജയദശമി ദിനത്തിൽ ആരംഭിക്കുമെന്ന് രതീഷും സോണിയയും അറിയിച്ചു.

ഫോട്ടോ: കരാട്ടേ ദമ്പതികളായ രതീഷും സോണിയയും സംസ്ഥാന മത്സരത്തിൽ സെലക്ഷൻ നേടിയ ശിഷ്യ ശ്രീമയിക്കൊപ്പം.