കുമരകം: ഗാന്ധിജയന്തിദിനത്തിൽ ലഹരിവിരുദ്ധ സന്ദേശം വിളംബരം ചെയ്ത് കുമരകം എസ്.കെ.എം ഹൈസ്കൂളിലെ എൻ.സി.സി കേഡറ്റുകൾ വൈക്കം സത്യാഗ്രഹ സ്മാരകത്തിലേക്ക് സൈക്കിൾ റാലി സംഘടിപ്പിച്ചു . ജില്ലാ സൈക്കിളിംഗ് ക്ലബുമായി സഹകരിച്ചാണ് റാലി സംഘടിപ്പിച്ചത്. 16 (കെ) ബി എൻ , എൻ.സി.സി കമാൻഡിംഗ് ഓഫീസർ കേണൽ പി ദാമോദരൻ റാലിക്ക് നേതൃത്വം നൽകി . കോട്ടയം സൈക്കിളിംഗ് ക്ലബ് പ്രസിഡന്റും ബി.സി.എം കോളേജ് അദ്ധ്യാപികയുമായ ഡോ.ഫിയോണ എലിസബത്ത് ജോഷി, സൈക്കിളിംഗ് ക്ലബ് സെക്രട്ടറി വി.എ ഷമീർ , എൻ.സി.സി ഓഫീസർ അനീഷ് കെ.എസ് എന്നിവർ റാലിക്ക് നേതൃത്വം നൽകി. ഡോ. രാജേഷ് മേനോൻ, ഡോ. ജിബു ഈപ്പൻ, ഡോ. സേതു സ്റ്റിഫൻ, രക്ഷകർതൃ പ്രതിനിധി ബിന്ദു എന്നിവർ സംസാരിച്ചു.