manoj

കോട്ടയം. അയൽവാസിയുടെ വീട്ടിൽ ജോലിക്കെത്തിയ ആളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാട്ടകം മൂലവട്ടം പുത്തൻപറമ്പിൽ മനോജിനെ (36) ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തു. പൊതു ടാപ്പിൽ നിന്ന് വെള്ളമെടുത്തത് തടഞ്ഞ മനോജിനെ അയൽവാസിയായ യുവതി ചോദ്യം ചെയ്യുകയും, പ്രതിക്കെതിരെ ചിങ്ങവനം സ്റ്റേഷനിൽ നാട്ടുകാർ നൽകിയ പരാതിയിൽ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലം യുവതിയെ ചീത്ത വിളിക്കുകയും ലൈംഗികച്ചുവയുള്ള ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തു. യുവതി ഇതും പൊലീസിൽ പരാതിപ്പെട്ടു. യുവതിയോടുള്ള വിരോധം മൂലം കഴിഞ്ഞദിവസം യുവതിയുടെ വീട്ടിൽ ജോലിക്ക് വന്ന ശശീന്ദ്രൻ എന്നയാളെ മനോജ്‌ അരിവാളുകൊണ്ട് വെട്ടുകയായിരുന്നു.