പാലാ: ലഹരിയുടെ പിടിയിൽ നിന്ന് യുവ തലമുറയെ രക്ഷിക്കാൻ ബോധവത്ക്കരണ ക്ലാസ് ഉൾപ്പെടെയുള്ള കർമ്മപദ്ധതികൾക്ക് മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് യൂണിയൻ രൂപം നൽകുമെന്ന് വൈസ് പ്രസിഡന്റ് രാമപുരം പി.എസ്. ഷാജികുമാർ പറഞ്ഞു.

ഏഴാച്ചേരി 163ാം നമ്പർ ശ്രീരാമകൃഷ്ണവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരയോഗം പ്രസിഡന്റ് റ്റി.എൻ. സുകുമാരൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സെക്രട്ടറി പി.എൻ. ചന്ദ്രശേഖരൻ നായർ വാർഷിക റിപ്പോർട്ടും ബജറ്റും അവതരിപ്പിച്ചു. പി.എസ് ശശിധരൻ നായർ, സുരേഷ് ലക്ഷ്മിനിവാസ് എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾക്ക് വിവിധ സ്‌കോളർഷിപ്പുകളും വിതരണം ചെയ്തു. കരയോഗത്തിന്റെ പുതിയഭാരവാഹികളായി റ്റി.എൻ. സുകുമാരൻ നായർ (പ്രസിഡന്റ്), പി.എൻ. ചന്ദ്രശേഖരൻ നായർ (സെക്രട്ടറി), പി.എസ്. ശശിധരൻ നായർ (വൈസ് പ്രസിഡന്റ്), ത്രിവിക്രമൻ നായർ (ജോ. സെക്രട്ടറി), കെ.ജി. ഭാസ്‌കരൻ നായർ (ഖജാൻജി), ഗോപകുമാർ എ.എസ്. (ഇലക്‌ട്രോൾ മെമ്പർ), പ്രസന്ന കുമാർ കെ.പി., സുരേഷ് ലക്ഷ്മിനിവാസ് (താലൂക്ക് യൂണിയൻ പ്രതിനിധികൾ), ആർ.സുനിൽകുമാർ (മീഡിയാ കോഓർഡിനേറ്റർ), സി.ജി. വിജയകുമാർ, ആർ. ജയചന്ദ്രൻ നായർ, റ്റി.എസ്. ശിവദാസ്, ബാബു പി. നായർ (കമ്മറ്റിയംഗങ്ങൾ) എന്നിവരെയും തെരഞ്ഞെടുത്തു.