
കോട്ടയം. അഖില ഭാരത അയ്യപ്പ സേവാ സംഘം സംസ്ഥാന കൗൺസിൽ നേതൃസമ്മേളനവും വാർഷിക പൊതുയോഗവും കോട്ടയത്ത് നടത്തി. തിരുനക്കരയിലെ സംഘം ഓഫീസിൽ പ്രസിഡൻ്റ് നരേന്ദ്രൻ നായർ പതാക ഉയർത്തി. ശബരിമല സീസണ് മുന്നോടിയായി നടത്തുന്ന സേവന ക്യാമ്പുകളുടെ മുന്നൊരുക്കങ്ങൾ വിലയിരുത്താനായി നടത്തിയ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ഇ.കൃഷ്ണൻ നായർ, ട്രഷറർ പി.വി.സുരേഷ്, കൊയ്യം ജനാർദ്ദനൻ, കൊച്ചു കൃഷ്ണൻ, ശശിധരൻ നായർ, മോഹനൻ നായർ, ഹരിദാസൻ നായർ, രാധാകൃഷ്ണൻ തടത്താവിള, അഡ്വ.മനോജ് പാല, എസ്.ജയകൃഷ്ണൻ, ജയകുമാർ തിരുനക്കര, നാരായണ പ്രസാദ് , ഡോ.പരമേശ്വര കുറുപ്പ് എന്നിവർ പ്രസംഗിച്ചു.