weel

വൈക്കം. ആശ്രയ സന്നദ്ധസേവന സംഘടന ഗാന്ധിജയന്തി ദിനത്തിൽ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് വീൽചെയറുകൾ നല്കി. നഗരസഭ ചെയർപേഴ്‌സൺ രാധിക ശ്യാമിൽ നിന്ന് ആശുപത്രി ആർ.എം.ഒ ഡോ.എസ്.കെ ഷീബ വീൽചെയർ ഏറ്റുവാങ്ങി. വീൽചെയറുകൾ കിട്ടിയത് ആശ്വാസകരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി 100 ഉച്ചഭക്ഷണ പൊതികളും വിതരണം ചെയ്തു. ആശ്രയ ചെയർമാൻ ഇടവട്ടം ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.പി.അരുൺ, ബി.ചന്ദ്രശേഖരൻ,വി.അനൂപ്, പ്രീത രാജേഷ്, പി.കെ. മണിലാൽ, രാജശ്രീ വേണുഗോപാൽ, സന്തോഷ് ചക്കനാടൻ, സി.സുരേഷ് കുമാർ, ടി.സി ദേവദാസ് , വൈക്കം ജയൻ, എം.കെ. മഹേശൻ എന്നിവർ പങ്കെടുത്തു.