വൈക്കം : ഗ്രാമപ്രദേശങ്ങളുടെ ഉന്നമനവും ജനങ്ങളുടെ ക്ഷേമവും ലക്ഷ്യമിട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൂടുതൽ സേവന പദ്ധതികൾ നടപ്പാക്കുമെന്ന് എസ്.ബി.ഐ ജനറൽ മാനേജർ സേഷു ബാബു പല്ലേ പറഞ്ഞു. ഗാന്ധിജയന്തിയോട് അനുബന്ധിച്ച് പാലാ എസ്.ബി.ഐ റീജിയണൽ ഓഫീസിന്റെ നേതൃത്വത്തിൽ ഗ്രാമപ്രദേശങ്ങളിൽ ഗാന്ധിജി കി സ്മരൺ പദ്ധതിയുടെ ഭാഗമായി തലയാഴം പഞ്ചായത്തിലെ പള്ളിയാട് ശ്രീനാരായണ യു.പി സ്‌കൂളിൽ നടത്തിയ എന്റെ ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എസ്.ബി.ഐ ഡെപ്യൂട്ടി ജനറൽ മാനേജർ ജെ. ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.ബി.ഐ പാലാ റീജിയൺ മാനേജർ ജേക്കബ് ഇ ജോസഫ്, ചീഫ് മാനേജർ അജയകുമാർ, ഉല്ലല ശാഖാ മാനേജർ സ്മിത, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ. രമേഷ് പി ദാസ്, സ്‌കൂൾ മാനേജർ റ്റി. പി സുഖലാൽ, ഹെഡ്മാസ്റ്റർ പി. പ്രദീപ്, പി.റ്റി.എ പ്രസിഡന്റ് എ.എസ് ദീപേഷ് എന്നിവർ പ്രസംഗിച്ചു. പള്ളിയാട് യു.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഗാന്ധിജിയെ അറിയൂ ക്വിസ് മത്സരവും നടത്തി.