വൈക്കം : നഗരസഭയുടെ കായലോര ബീച്ച് ശുചീകരിച്ച് വൃത്തിയാക്കി. അഞ്ച് ഏക്കറിലധികം വരുന്ന ബീച്ചിന്റെ ഒരു ഭാഗം കാടുപിടിച്ച നിലയിലായിരുന്നു. ലഹരിമാഫിയ സംഘങ്ങൾ ഇവിടെ അഴിഞ്ഞാടുന്നതും വിവാദം സൃഷ്ടിച്ചിരുന്നു. വലിയ തോതിൽ കാടുകൾ നിറഞ്ഞതോടെ വൈകുന്നേരങ്ങളിൽ വിശ്രമത്തിനെത്തുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും പരാതിയുമായി രംഗത്തെത്തിയരുന്നു.
ഗാന്ധിജയന്തിയോട് അനുബന്ധിച്ച് വൈക്കം ജനമൈത്രി പൊലീസിന്റെയും ജനമൈത്രി സമിതിയുടെയും ആശ്രമം സ്‌കൂളിലെ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകളുടെയും നേതൃത്വത്തിലായിരുന്നു ജെ.സി.ബിയും മറ്റ് യന്ത്രങ്ങളും ഉപയോഗിച്ച് ശുചീകരിച്ചത്.
ശുചീകരണ പ്രവർത്തനങ്ങൾ നഗരസഭ ചെയർപേഴ്‌സൺ രാധിക ശ്യാം ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വൈസ് ചെയർമാൻ പി.റ്റി സുഭാഷ്, വാർഡ് കൗൺസിലർ ബിന്ദു ഷാജി, കൗൺസിലർമാരായ ആർ. സന്തോഷ്, ബി. ചന്ദ്രശേഖരൻ, എസ്. ഹരിദാസൻ നായർ, എബ്രഹാം പഴയകടവൻ, രേണുക രതീഷ്, രാജശ്രീ വേണുഗോപാൽ, ബി. രാജശേഖരൻ, ജനമൈത്രി സമിതി കോർഡിനേറ്റർ പി.എം സന്തോഷ് കുമാർ, അംഗങ്ങളായ പി. സോമൻ പിള്ള, കെ. ശിവപ്രസാദ്, എം. ആർ റെജി, റ്റി. സജീവ്, വി.എസ് രവീന്ദ്രൻ, റ്റി.ആർ സുരേഷ്, അബ്ദുൽ ജലീൽ, ജീസ്‌പോൾ, എം.ഒ വർഗീസ്, ജൈനമ്മ മാക്‌സ് വെൽ, ജബ്ബാർ ഒമാൻ ജെറ്റ്, സുനിൽകുമാർ, ജോർജ് കൂടല്ലി, എ.ജി ചിത്രൻ എന്നിവർ നേതൃത്വം നൽകി.