പാലാ: കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഗാന്ധിജയന്തി ദിനാചരണവും ഡോ. എ.ടി. ദേവസ്യ അനുസ്മരണ സമ്മേളനവും മാണി സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് ആർ.വി. ജോസ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. സാബു ഡി. മാത്യു അനുസ്മരണ പ്രഭാഷണവും കോൺഗ്രസ് പാലാ ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. സതീശ് ചൊള്ളാനി ഗാന്ധിജയന്തി സന്ദേശവും നൽകി.

പ്രിൻസ് വി.സി, ഷോജി ഗോപി, ജോസഫ് പുളിക്കൽ, അഡ്വ. ജോൺസി നോബിൾ, ജോസഫ് മണിയഞ്ചിറ, ബിജോയി അബ്രാഹം, തോമസ് കുമ്പുക്കൻ, അർജുൻ സാബു, സൻജയ് സക്കറിയാസ്, ജോയി മഠം, സത്യനേശൻ, ജോയിച്ചൻ പൊട്ടങ്കുളം, അമൽ പുളിന്താനം, സിറിയക് ഇലഞ്ഞിമറ്റം, ബാബു കുഴിവേലി, ജയ്‌മോൻ പുളിന്താനം, ബോബച്ചൻ മടുക്കാങ്കൽ, ടിറ്റോ തിരുതാളിൽ, സിബി കിഴക്കയിൽ, ബാബു മുളിമൂട്ടിൽ, ടോമി നെല്ലിക്കൻ തുടങ്ങിയവർ പ്രസംഗിച്ചു.