കോട്ടയം: തിരുനക്കര ഗാന്ധിചത്വരത്തിൽ സർക്കാർ സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം തോമസ് ചാഴിക്കാടൻ എം.പി നിർവഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി ഗാന്ധിജയന്തി ദിന സന്ദേശം നൽകി. കോട്ടയം നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ കളക്ടർ ഡോ.പി.കെ.ജയശ്രീ, നഗരസഭാംഗം ജയമോൾ ജോസഫ്, ജില്ലാ ഇൻഫർമേഷൻ ഓഫിസർ എ. അരുൺ കുമാർ, എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണർ ആർ. രാജേഷ്, എം. സന്തോഷ് കുമാർ, വി.വി. മാത്യു , ഡിവൈ.എസ്.പി. കെ.ജി. അനീഷ്, തഹസിൽദാർ എസ്.എൻ. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനത്തിനു മുന്നോടിയായി തിരുനക്കരയിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി.