ചേർപ്പുങ്കൽ : ബി.വി.എം കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ആചരിച്ചു. പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോൻ മുണ്ടക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർമാരായ ഡോ. ജോർജുകുട്ടി വട്ടോത്ത്, പ്രൊഫ. പി.എസ്.അൻജുഷ, വിദ്യാർത്ഥി പ്രതിനിധികളായ അതുൽകൃഷ്ണ, ജീവ, ഏഞ്ചൽ, അർജുൻ, നിരഞ്ജന എന്നിവർ പ്രസംഗിച്ചു. തുടർന്ന് ലഹരിവിരുദ്ധ റാലിയും, കോളേജ് കാമ്പസ് വൃത്തിയാക്കലും നടന്നു.