വൈക്കം: ചാലപ്പറമ്പ് ഉദയം റെസിഡൻസ് വെൽഫെയർ അസോസിയേഷന്റെയും കേരള പൊലീസിന്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാറും ക്വിസ് മത്സരവും നടത്തി. കോട്ടയം ജില്ലാ പൊലീസ് ലീഗൽ സെൽ സബ് ഇൻസ്‌പെക്ടർ എസ്.ഗോപകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡനന്റ് മാധവൻകുട്ടി കറുകയിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് പി.ജി കുഞ്ഞുമോൻ, നഗരസഭ പ്രതിപക്ഷ നേതാവ് എസ്.ഹരിദാസൻനായർ, രക്ഷാധികാരി ജയകുമാർ കുരീപ്പുറത്ത്, ഷാജി തകിടിയിൽ, ആർ.ബാബു, സിന്ധു മധുസൂദനൻ, എസ്.ഗോപകുമാർ, ശ്രീജിത്ത് പ്രതിഭ എന്നിവർ പ്രസംഗിച്ചു.