മറിയപ്പള്ളി : എസ്.എൻ.ഡി.പി യോഗം 26 -ാം നമ്പർ മറിയപ്പള്ളി ശാഖയിൽ യൂത്ത്മൂവ്‌മെന്റിന്റെയും വനിതാസംഘത്തിന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്യാമ്പ് കരുതൽ 2022 സംഘടിപ്പിച്ചു. യൂണിയൻ കൗൺസിലർ സാബു ഡി.ഇല്ലിക്കളം ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് വിഷ്ണു സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. അനിയച്ചൻ അറുപതിൽ, ടി. സൈൻഞ്ജു, പ്രമോദ് പ്രണവം, അരുൺ നെടുംപറമ്പിൽ, സാബു വടക്കത്ത്, ബീനാ ജയൻ എന്നിവർ പങ്കെടുത്തു. വനിതാസംഘം പ്രസിഡന്റ് പ്രിയാദേവി അശ്വതി സ്വാഗതവും യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി വിഷ്ണു ബാലൻ നന്ദിയും പറഞ്ഞു. ദിലീപ് കൈതയ്ക്കൽ ക്ലാസ് നയിച്ചു.