വൈക്കം : എസ്.എൻ.ഡി.പി യോഗം 1295ാം നമ്പർ വടക്കേ ചെമ്മനത്തുകര ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവ പ്രാർത്ഥനാലയത്തിൽ കുടുംബസംഗമം നടത്തി. സാംസ്കാരിക സമ്മേളനം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സതീശൻ കടവിൽപറമ്പ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പുരുഷൻ നമ്പ്യത്ത്, സെക്രട്ടറി ബ്രിജിലാൽ , ലക്ഷ്മണൻ അരിശ്ശേരി , ക്ഷേത്രം മേൽശാന്തി എം.ഡി.ഷിബു , ബാലവേദി അദ്ധ്യാപകൻ വി.വി.കനകാംബരൻ , വനിതാ സംഘം പ്രസിഡന്റ് ഷൈലജ അനിരുദ്ധൻ, സെക്രട്ടറി സുമാ കുസുമൻ , യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് അരുൺദാസ്, സെക്രട്ടറി രമേഷ് കോക്കാട്ട് എന്നിവർ പ്രസംഗിച്ചു. 2020-21 അദ്ധ്യയന വർഷത്തിൽ കാർഷിക മേഖലയിൽ ജില്ലയിലെ മികച്ച സ്കൂളായി തിരഞ്ഞെടുത്ത ആശ്രമം സ്കൂളിനുള്ള പുരസ്‌ക്കാരം പ്രിൻസിപ്പൾ ഷാജി റ്റി.കുരുവിള , പ്രഥമാദ്ധ്യാപിക പി.ആർ.ബിജി എന്നിവർ ഏറ്റുവാങ്ങി.