camp

മുണ്ടക്കയം. വേലനിലം കുടിവെള്ള പദ്ധതിയുടെ ആഭിമുഖ്യത്തിൽ കെ.വി.കുര്യൻ പൊട്ടൻകുളത്തിന്റെ അനുസ്മരണവും മെഡിക്കൽ ക്യാമ്പും നടത്തി. കോട്ടയം കാരിത്താസ് ആശുപത്രിയുടെ നേതൃത്വത്തിൽ ജനറൽ മെഡിസിൻ, പീഡിയാട്രിക്, ന്യൂറോളജി, കാർഡിയോളജി, ഓർത്തോ വിഭാഗങ്ങളിലെ ഡോക്ടർമാർ ചികിത്സ നടത്തി. മയക്കുമരുന്ന് കുട്ടികളിൽ എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസും നടത്തി. ക്യാമ്പ് ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. കുടിവെള്ള കമ്മിറ്റിയുടെ പ്രസിഡന്റ് കെ.കെ.കുര്യൻ, സെക്രട്ടറി കെ.പി നാസറുദ്ദീൻ, അഷറഫ് , ഷുക്കൂർ , കെ.കെ ഹനീഫ, മോഹൻ, മുരളീധരൻ, ബാബു കെ.ജോൺ, അജീഷ്, കുര്യൻ, ജൂബിൻ, തങ്കപ്പൻ തുടങ്ങിയവർ പങ്കെടുത്തു