മാടപ്പള്ളി: ഇടപ്പള്ളി ലക്ഷ്മി വയോജന കുടുംബശ്രീയുടെ മൂന്നാം വാർഷികവും വയോജനദിനവും ആചരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രസിഡന്റ് അമ്മിണി മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീയിലെ മുതിർന്ന അംഗമായ മാണിക്യം മുല്ലയ്ക്കലിനെ സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ഡി. സുരേഷ് പൊന്നാട അണിയിച്ച് ആദരിച്ചു. റൂബി തോമസ്, മിനി ജോസഫ്, ഷീലാ സുരേഷ്, ബിന്ദു ബിനോയ് തുടങ്ങിയവർ പങ്കെടുത്തു.