കുമരകം : മറ്റിത്ര ഭാഗത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ആടിന് ഗുരുതര പരിക്കേറ്റു. പെരുംചേരിക്കരി മോനച്ചന്റെ ആടിനെയാണ് നായ്ക്കൾ ആക്രമിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭംവം. മോനച്ചന്റെ വീടിനു സമീപത്തെ പുരയിടത്തിൽ കെട്ടിയിട്ടിരുന്ന ആടിനെ അഞ്ചോളം വരുന്ന തെരുവ് നായ്ക്കൾ ആക്രമിക്കുകയായിരുന്നു. ചെവി തൂങ്ങിയ നിലയിലാണ്, കൂടാതെ ശരീരത്തിന്റെ പല ഭാഗത്തും കടിയേറ്റിട്ടുണ്ട്. സംഭവം കണ്ട് ഓടിയെത്തിയ സമീപവാസിയായ നിബീഷിനെയും നായ്ക്കൾ ആക്രമിക്കാൻ ശ്രമിച്ചു. ആടിനെ കോടിമതയിലെ ജില്ലാ മൃഗാശുപത്രിയിലേക്ക് കൊണ്ടുപോയി. സമീപ പ്രദേശങ്ങളിൽ നായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.