
കോട്ടയം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പശ്ചിമബംഗാൾ സ്വദേശി രഞ്ജിത് രജോയാറിനെ (28) കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. അന്യസംസ്ഥാന തൊഴിലാളികളായ മാതാപിതാക്കൾ ജോലിക്ക് പോയ നേരത്ത് വീട്ടിലെത്തിയ പ്രതി പെൺകുട്ടിയുടെ മൂത്ത സഹോദരനെ കടയിൽ പറഞ്ഞയച്ചു. തുടർന്ന് അതിക്രമിച്ചു കയറി രണ്ടുവയസുള്ള ഇളയ സഹോദരന്റെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വീട്ടുകാരെ മുഴുവൻ കൊല്ലുമെന്ന് ഭീഷണി മുഴക്കി പിന്നീടും പീഡനം തുടർന്നു. ഗർഭിണിയായപ്പോഴാണ് പെൺകുട്ടി മാതാവിനോട് കാര്യങ്ങൾ തുറന്നുപറയുന്നത്. ഇതോടെ പൊലീസിൽ അറിയിച്ചു. പ്രതിയെ പശ്ചിമ ബംഗാളിൽ നിന്നാണ് പൊലീസ് പിടികൂടിയത്.