
കോട്ടയം. ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയിൽ വി.സതീശൻ, ടി.ആർ ഉദയകുമാർ, റിയാ ജോഷ്വാ എന്നിവരുടെ പെയിന്റിംഗുകളുടെയും ശില്പങ്ങളുടെയും പ്രദർശനം 'റിട്രീഡ് മെമ്മറീസ് ' തുടങ്ങി. തിരുവനന്തപുരം സ്വദേശിയായ സതീശൻ നിരവധി എക്സിബിഷനുകളിൽ പങ്കെടുത്തിട്ടുണ്ട്. കോട്ടയം സ്വദേശിയായ ഉദയകുമാർ 11 സോളോ എക്സിബിഷനിലും അറുപതോളം ഗ്രൂപ്പ് എക്സിബിഷനുകളിലും പങ്കെടുത്തിട്ടുണ്ട്. ടീ വാഷ് ചെയ്ത പേപ്പറിൽ ചാർകോൾ ഉപയോഗിച്ച് വരച്ച ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. കോട്ടയം സ്വദേശിയായ റിയാ ജോഷ്വാ പാമ്പാടി ആർ.ഐ.ടി യിൽ ആർക്കിടെക്ട് വിദ്യാർത്ഥിയും സി.എം.എസ് കോളേജ് പ്രിൻസിപ്പൽ വർഗീസ് സി. ജോഷ്വായുടെ മകളുമാണ്. പ്രദർശനം 6 ന് സമാപിക്കും.