ആർപ്പൂക്കര : ആർപ്പൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി അഞ്ജു മനോജ് (യു.ഡി.എഫ്) തിരഞ്ഞടുക്കപ്പെട്ടു. അഞ്ജുവിന് പത്തും എൽ.‍ഡി.എഫ് സ്ഥാനാർത്ഥിക്ക് 6 വോട്ടുമാണ് ലഭിച്ചത്. കോൺഗ്രസിലെ ധാരണ പ്രകാരം നിലവിലെ പ്രസിഡ​ന്റ് റോസിലി റ്റോമിച്ചൻ രാജി വച്ചതിന് തുടർന്നായിരുന്നു തിരഞ്ഞെടുപ്പ്. മണിയാപറമ്പ് സ്വദേശിയായ അഞ്ജു പതിനാറാം വാർഡിനെയാണ് പ്രതിനിധീകരിക്കുന്നത്. അനുമോദന യോഗത്തിൽ വൈസ് പ്രസിഡ​ന്റ് ലൂക്കോസ് ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ഫിലിപ്പ് ജോസഫ്, റോസ്സമ്മ സോണി, റോസിലി റ്റോമിച്ചൻ, കെ.കെ. ഹരിക്കുട്ടൻ, കെ.ജി. ഹരിദാസ്, അന്നമ്മ മാണി, കെ.ജെ. സെബാസ്റ്റ്യൻ, രാജേഷ് റ്റി വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.