പാലാ: ക്ഷേത്രങ്ങളിൽ വിജയദശമി ആഘോഷം ഭക്തിനിർഭരം. നിരവധി കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു.

കെഴുവംകുളം ആലുതറപ്പാറ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഇന്നലെ രാവിലെ ഗണപതിഹോമം, വിശേഷൽ പൂജകൾ സരസ്വതി പൂജ, പൂജ എടുപ്പ് വിദ്യരംഭം, വെള്ളികുടം സമർപ്പണം, ഇല്ലംനിറ, നിറപുത്തരി പൂജകൾ, സർപ്പപൂജ, പ്രസാദവിതരണം എന്നിവ നടന്നു.

പാലാ: അമ്പലപ്പുറത്ത് ശ്രീഭഗവതീക്ഷേത്രത്തിൽ നടത്തിയ ലിപി സരസ്വതി പൂജയിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.

അരുണാപുരം: ഊരാശാല ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ പ്രത്യേകം തയാറാക്കിയ സരസ്വതി മണ്ഡപത്തിൽ പൂജയെടുപ്പ്, ഗണപതിഹോമം, വിശേഷാൽ പൂജകൾ എന്നിവ നടന്നു. മേൽശാന്തി മലമേൽ ഇല്ലം നീലകണ്ഠൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു.

മരങ്ങാട്ടുപിള്ളി: ചേറാടിക്കാവ് ഭഗവതി ക്ഷേത്രത്തിൽ നിരവധി കുട്ടികളെ എഴുത്തിനിരുത്തി.

ഐങ്കൊമ്പ് പാറാക്കാവ് ദേവീക്ഷേത്രം, അന്തീനാട് ശ്രീമഹാദേവ ക്ഷേത്രം, ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, മുരിക്കുംപുഴ ഭഗവതിക്ഷേത്രം, കുമ്മണ്ണൂർ നടയ്ക്കാംകുന്ന് ഭഗവതിക്ഷേത്രം, കിടങ്ങൂർ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, കിടങ്ങൂർ മഹാഗണപതി ക്ഷേത്രം, രാമപുരം നാലമ്പലങ്ങൾ, വെള്ളിലാപ്പിള്ളി ശ്രീകാർത്യായനി ദേവി ക്ഷേത്രം, ഏഴാച്ചേരി ഒഴയ്ക്കാട് ശ്രീഭഗവതിക്ഷേത്രം, ചെത്തിമറ്റം തൃക്കയിൽ മഹാദേവക്ഷേത്രം, പാലാ കടപ്പാട്ടൂർ മഹാദേവക്ഷേത്രം, പാലാ ളാലം മഹാദേവക്ഷേത്രം എന്നിവിടങ്ങളിലും വിശേഷാൽ പൂജകളോടെ വിജയദശമി ആഘോഷവും പൂജയെടുപ്പും വിദ്യാരംഭവും നടത്തി.


ഫോട്ടോ അടിക്കുറിപ്പ്

ഐങ്കൊമ്പ് പാറേക്കാവിലെ ശിവപാർവ്വതി ക്ഷേത്രത്തിലെ അലങ്കാര ഗോപുരത്തിന്റെ സമർപ്പണം ഡി. ഗോപിനാഥൻ നായർ നിർവ്വഹിക്കുന്നു