മുണ്ടക്കയം: മുണ്ടക്കയത്തിന്റെ കലാസാംസ്കാരിക രംഗത്തിൽ കഴിഞ്ഞ 5 വർഷത്തോളമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കലാകേന്ദ്രം സ്കൂൾ ഓഫ് ആർട്ട്സിന്റെ നേതൃത്വത്തിൽ വിദ്യാരഭവും പുതിയ ബാച്ചിലേക്കുള്ള കലാപരിശീലനത്തിന്റെ ദക്ഷിണ സ്വീകരിക്കലും നടന്നു. വിദ്യാരംഭത്തിന്റെ ഉദ്ഘാടനം കലാകേന്ദ്രം പ്രസിഡന്റ് ഒ.പി എ സലാമും, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ യോഗം ഉദ്ഘാടനവും നിർവഹിച്ചു. കലാകേന്ദ്രം സ്കൂൾ ഓഫ് ആർട്സ് പ്രിൻസിപ്പാൾ മുക്കട വിജയൻ, സ്കൂൾ ഓഫ് ആർട്സ് ചെയർമാൻ സുനിൽ റ്റി രാജ്, വൈസ് പ്രസിഡന്റ് ടി. കെ ശിവൻ, കലാനിലയം സുകുമാരൻ, എക്സിക്യൂട്ടീവ് അംഗം കെ.സി സുരേഷ് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ആൻസമ്മ തോമസ്, കവിയും എഴുത്തുകാരനുമായ മേന്മുറി ശ്രീനിവാസൻ എന്നിവർ വിദ്യാരംഭത്തിന് നേതൃത്വം നൽകി. തുടർന്ന് ദേവിക പ്രകാശിന്റെ നേതൃത്വത്തിൽ നൃത്ത ആവിഷ്കാരവും, കലാകേന്ദ്രം കുട്ടികളുടെ സംഗീതാർച്ചനയും, കുട്ടികളുടെ ഗാനമേളയും നടന്നു.