കോട്ടയം : കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂണിയനും ഓഫീസേഴ്സ് യൂണിയനും ചേർന്ന് ബാങ്ക് കാണക്കാരി ശാഖയിലെ താത്കാലിക ജീവനക്കാരിയായ സുകുമാരിയമ്മയ്ക്ക് നിർമ്മിച്ചു നൽകുന്ന സ്നേഹവീടിന്റെ കട്ടിളവയ്പ്പ് അഭയം ചാരിറ്റബിൾ സൊസൈറ്റി കുറവിലങ്ങാട് മേഖല കമ്മിറ്റി ചെയർമാൻ സദാനന്ദ ശങ്കർ നിർവഹിച്ചു. യോ​ഗത്തിൽ ബി.ഇ.എഫ്.ഐ ജില്ലാ പ്രസിഡ​ന്റ് വി.പി. ശ്രീരാമൻ അദ്ധ്യക്ഷത വഹിച്ചു. ബി.ഇ.എഫ്.ഐ ജില്ലാ സെക്രട്ടറി ബിനു കെ.കെ, സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം ടി.എസ്.എൻ ഇളയത് എന്നിവർ സംസാരിച്ചു. കെ.ജി.ബി.ഇ.യു ജില്ലാ സെക്രട്ടറി എബിൻ എം.ചെറിയാൻ സ്വാഗതവും കൺവീനർ സഞ്ജീവ് ഇ.കെ നന്ദിയും പറഞ്ഞു.