joseph-and-isha-

കോട്ടയം : മണിമല - റാന്നി റൂട്ടിൽ കരിമ്പനക്കുളത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. മണിമല നിരവത്തുപടി പൂതിയോട്ട് (കൊക്കപ്പുഴ) പി.ജെ ജോസഫ് (റിട്ട. എയർഫോഴ്‌സ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ, 71) ഭാര്യ ഉഷ ജോസഫ് (63) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 4.20 ഓടെയാണ് അപകടം. ജോസഫും , ഉഷയും സ്‌കൂട്ടറിൽ റാന്നിയിലുള്ള ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു. എതിർദിശയിൽ നിന്ന് എത്തിയ കാർ മറ്റൊരു കാറിലിടിച്ച ശേഷം സ്‌കൂട്ടറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡരികിലെ പുരയിടത്തിലേക്ക് സ്‌കൂട്ടർ തെറിച്ചു വീണു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആദ്യം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നെങ്കിലും യാത്രക്കാർക്ക് പരിക്കില്ല. മണിമല പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മക്കൾ: ജിജോ ജോയി ജോസഫ്, ജൂജിൻ ജോസഫ്. മരുമക്കൾ: ബെലിൻ, ബെലോൺസി. സംസ്‌കാരം ഇന്ന് മൂന്നിന് മണിമല ഹോളി മെയ്‌ജൈ ഫൊറോനാ പള്ളിയിൽ.