കോട്ടയം : നെടുമുടി വേണുവി​ന്റെ സ്മരണയ്ക്കായി ​ഗുരു ​ഗോപിനാഥ് ട്ര​സ്റ്റ് ഏർപ്പെടുത്തിയ ഗു​രുശ്രേഷ്ഠ പുരസ്കാരം ഭവാനി ചെല്ലപ്പന്. പതിനായിരം രൂപയും ഫലകവും ഉൾപ്പെടുന്ന അവാർ‍ഡ് 9ന് ഉച്ചയ്ക്ക് ശേഷം 3ന് കണ്ണൂർ മട്ടന്നൂർ മഹാദേവാ ഹാളിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ കെ.കെ ഷൈലജ എം.എൽ.എ സമ്മാനിക്കും. മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ അദ്ധ്യക്ഷത വഹിക്കും. ഡോ.എം.ജി ശശിഭൂഷൺ അനുസ്മരണപ്രഭാഷണം നടത്തും. വി.കെ സുഗതൻ, സി.ദിനേശൻ, അമ്പലപ്പുഴ വി.ശ്രീകുമാർ, സത്യവ്രതൻ, വി.കെ ചെല്ലപ്പൻ നായർ തുടങ്ങിയവർ പങ്കെടുക്കും.