മുട്ടമ്പലം: കൊപ്രത്ത് ശ്രീദുർഗ ഭഗവതി ക്ഷേത്രത്തിലെ മൂന്നാംഘട്ട വികസന സംരഭങ്ങൾക്ക് തുടക്കമിട്ട് വിജയദശമി ദിനത്തിൽ രൂപരേഖ പ്രകാശന കർമ്മം നടന്നു. ഭാരത് ഹോസ്പിറ്റിൽ മാനേജിങ് ഡയറക്ടർ ഡോ.വിനോദ് വിശ്വനാഥൻ ദീപപ്രകാശനം നിർവഹിച്ചു. തോമസ് ചാഴിക്കാടൻ എം.പി അലങ്കാര ഗോപുരത്തിന്റെ രൂപരേഖ പ്രദീപ് ശാന്താഭവനത്തിന് നൽകി പ്രകാശന കർമ്മം നിർവഹിച്ചു. ദേവസ്വം പ്രസിഡ​ന്റ് ടി.എൻ. ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ബി കൃഷ്ണകുമാർ, ജോയി​ന്റ് സെക്രട്ടറി പ്രദീപ് ജി നാഥ്, ഭരണസമിതി അംഗങ്ങളായ എം.ജി സനൽകുമാർ, ഗംഗാധരൻ നായർ, എം.എസ് വിനയകുമാർ എന്നിവർ സംസാരിച്ചു. ഓഡിറ്റോറിയം, കലാമണ്ഡപം ഉൾപ്പെടെ ഒരു കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നത്.