കോട്ടയം: ജില്ലാ ആയുർവേദ ആശുപത്രിയിൽ ചീഫ് മെഡിക്കൽ ഓഫീസറെ നിയമിക്കണമെന്ന് ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റി ആവശ്യപ്പെട്ടു. അടിയന്തരമായി അവശ്യ മരുന്നുകൾ എത്തിക്കുന്നതിന് ശ്രമിക്കുമെന്ന് ഡോ.പി ജി ഗീതാദേവി, ഡോ.അരുൺ കുമാർ എന്നിവർ അറിയിച്ചു. എസ്.രാജീവ് അദ്ധ്യക്ഷത വഹിച്ചു. എച്ച.എം.സി അംഗങ്ങളായ ബി.രാമചന്ദ്രൻ നായർ, മുണ്ടക്കയം സോമൻ, ടി.എൻ മനോജ്, അജീഷ് ഐസക്, ഗൗതം എൻ. നായർ, ഷാജി മറ്റത്തിൽ, ജേക്കബ് കുര്യാക്കോസ്, മാത്യു ജോർജ്, എൻ.എം മൈക്കിൾ, ജോസ് ജെ. പതിയിൽ എന്നിവർ പങ്കെടുത്തു. തുടർച്ചയായി ഡി.എം.ഒ യോഗത്തിൽ പങ്കെടുക്കാത്തതിലും പ്രതിഷേധിച്ചു. നവീകരിച്ച പാചകപ്പുര എസ്.രാജീവ് ഉദ്ഘാടനം ചെയ്തു.