മുണ്ടക്കയം: രാഷ്ട്രിയ സ്വയം സേവകസംഘം മുണ്ടക്കയം ഖണ്ഡിന്റെ ആഭിമുഖ്യത്തിൽ വിജയദശമിയോടനുബന്ധിച്ച് പഥ സഞ്ചലനവും പൊതുസമ്മേളനവും നടത്തി. പൊതുസമ്മേളനത്തിൽ റിട്ട. ഹെഡ്മാസ്റ്റർ പി.ആർ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.എസ് വിഭാഗ് സമ്പർക്ക പ്രമുഖ് എം.വി ഉണ്ണികൃഷ്ണൻ വിജയദശമി സന്ദേശം നൽകി. തേക്കടി ഒപ്ടിക്കൽസ് ഉടമ സുധിഷ് മോഹനൻ, കെ.സി.വിഷ്ണു, പി.ജി അനീഷ് തുടങ്ങിയവർ സംസാരിച്ചു