jose-arackal

തുരുത്തി : അമ്പത് വർഷത്തിലേറയായി കേരളകൗമുദി ഇത്തിത്താനം ഏജന്റായി പ്രവർത്തിച്ച ജോസ് അറയ്ക്കൽ (83) നിര്യാതനായി. ഭാര്യ : പരേതയായ ക്ലാരമ്മ ജോസഫ് (കണ്ണാടിചിറയിൽ മംഗലപ്പള്ളി കുടുംബാംഗം). മക്കൾ : ലിൻസി ജോസ് (ടീച്ചർ, സെൻ്റ്. ആന്റണീസ് എൽ.പി.എസ്, കിഴക്കേ ചേന്നങ്കരി), ജോജോ ജോസഫ് (സർക്കുലേഷൻ മാനേജർ ഇൻ ചാർജ്, രാഷ്ട്രദീപിക കോട്ടയം), ജോഷി ജോസഫ് (സീനിയർ ക്ലർക്ക്, വാഴപ്പള്ളി സർവീസ് സഹകരണ ബാങ്ക്), ഡോ. ജിനോ ജോസഫ് (അസി. പ്രൊഫസർ, ഗവ. കോളേജ് ചിറ്റൂർ പാലക്കാട്‌), ജോബി ജോസഫ് (ഹയർസെക്കൻഡറി ടീച്ചർ, ഗവ. എച്ച്.എസ്.എസ്, മുല്ലശ്ശേരി തൃശൂർ). മരുമക്കൾ : ആന്റോ സെബാസ്റ്റ്യൻ മുളഞ്ഞനാനിയിൽ നെടിയശാല (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, ഖാദിഗ്രാമവ്യവസായ ബോർഡ്, തിരുവനന്തപുരം), മിനിമോൾ സി. ചെറിയാൻ ചിറ്റേട്ടുകളം (ഹെഡ്മിസ്ട്രസ്, എ.ജെ.ജെ.എം എൽ.പി.എസ് കൈനടി), റോസിലി വർഗീസ് പഴഞ്ചിറയിൽ (സ്റ്റാഫ് നേഴ്സ്, എം.ഒ.എച്ച് സൗദി), ഡോ. സംഗീത ജോസ് മണിയങ്ങാട്ട് കൊഴുവനാൽ (അസോസിയേറ്റ് പ്രൊഫസർ, ആർ.ഐ.ടി പാമ്പാടി), ഹെൽന കെ. ജോസ് കുണ്ടുകുളം പാവറട്ടി (ഹയർസെക്കൻഡറി ടീച്ചർ, ഗവ. മോഡൽ എച്ച്.എസ്.എസ്, ചീരാൽ വയനാട്). സംസ്കാരം ഇന്ന് 2.30 ന് തുരുത്തി മർത്ത്മറിയം ഫൊറോന പള്ളിയിൽ.