വൈക്കം :ക്ഷേത്രങ്ങളിൽ വിദ്യാദേവതയുടെ മണ്ഡപത്തിനുമുന്നിൽ കുട്ടികൾ അറിവിന്റെ ആദ്യക്ഷരം എഴുതി. നവരാത്രി മണ്ഡപങ്ങളിൽ രാവിലെ വിജയദശമിയുടെ പ്രത്യേക പൂജകൾ നടത്തിയതിനു ശേഷമാണ് ഗുരുക്കൻമാർ കുട്ടികളെ ആദ്യക്ഷരം എഴുതിച്ചത്.
വൈക്കം ക്ഷേത്രത്തിൽ ഊട്ടുപുരമാളികയിലെ നവരാത്രി മണ്ഡപത്തിൽ പ്രതിഷ്ഠിച്ചിരുന്ന ഗ്രന്ഥം വൈക്കത്തപ്പന്റെ ശ്രീകോവിലേക്ക് ഏഴുന്നള്ളിച്ച ശേഷമാണ് എഴുത്തിനിരുത്ത് തുടങ്ങിയത്. ഉപഭോക്തൃ കമ്മീഷൻ അംഗവും കവിയുമായ വൈക്കം രാമചന്ദ്രൻ കുട്ടികളെ ആദ്യക്ഷരം എഴുതിച്ചു.
വൈക്കം: ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രത്തിൽ ഡി.ബി കോളേജ് റിട്ട.പ്രൊഫ. ഡോ.ലാലി പ്രതാപ് കുട്ടികളെ ആദ്യക്ഷരം എഴുതിച്ചു. ക്ഷേത്രം പ്രസിഡന്റ് പി.വി ബിനേഷ്, സെക്രട്ടറി കെ.വി.പ്രസന്നൻ, വൈസ് പ്രസിഡന്റ് കെ.എസ്.പ്രീജൂ, കൺവീനർ കെ.എസ്.സാജൂ , ടി.പി.സുഖലാൽ, വി.ഡി സന്തോഷ്, എൻ.എൻ.പവനൻ, രമേഷ്.പി.ദാസ്, സി.എസ്.ആഷ, ലീല എന്നിവർ പങ്കെടുത്തു.
വൈക്കം: പഴുതുവള്ളി ക്ഷേത്രത്തിൽ നടയ്ക്കു മുന്നിൽ മേൽശാന്തി ചെമ്മനത്തുകര ഷിബു ശാന്തി കുട്ടികളെ ആദ്യക്ഷരം എഴുതിച്ചു. ക്ഷേത്രം പ്രസിഡന്റ് കെ.പി സാബു, സെക്രട്ടറി ലത.സി.കുറുവേലിത്തറ, വൈസ് പ്രസിഡന്റ് കെ.വി.സുന്ദരൻ കോലത്ത് എന്നിവർ പങ്കെടുത്തു.