വൈക്കം: ടി.വി പുരം സ്വയംഭൂ സരസ്വതി ദേവിക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ അന്നദാനത്തിന്റെ ദീപപ്രകാശനം വിജയ ഫാഷൻ ജൂവലറി എം.ഡി ജി.വിനോദ് നിർവഹിച്ചു. നിരവധി ഭക്തർ പങ്കെടുത്തു. ഉപദേശകസമിതി പ്രസിഡന്റ് ടി.എം ബാബു, എസ്.അനിൽകുമാർ, എൻ.ബിജു, സുനീഷ് ബാബു, അനന്ദു ചന്ദ്രൻ, ശരത്ത് ശശി, സുനിൽ കുമാർ, ലിനീഷ്, ടി.ആർ പുരുഷൻ, ഹരി വാതല്ലൂർ, ഇ.ആർ ഷിൻസ്, പി ലാലൂ, മധു, ഗിരീഷ്, സദാശിവൻനായർ, രവി മംഗലം എന്നിവർ പങ്കെടുത്തു.