വൈക്കം : കേരള ബ്രാഹ്മണസഭ വൈക്കം ഉപസഭയുടെയും വനിതാവിഭാഗത്തിന്റെയും നേതൃത്വത്തിൽ വൈക്കം സമൂഹം ഹാളിൽ മഹാനവമി ദിവസം സുവാസിനി പൂജയും കന്യാ പൂജയും ആചാരനുഷ്ഠാനങ്ങളോടെ നടത്തി. സ്ത്രീകൾക്ക് പട്ട് വസ്ത്രവും ,പുഷ്പങ്ങളും താലത്തിൽ നിറച്ച് സമർപ്പിച്ചു. കുട്ടികൾക്ക് മധുര പലഹാരങ്ങളും ,പുതുവസ്ത്രങ്ങളും നൽകി. നല്ലെഴത്തുമഠം കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. ഭാരവാഹികളായ സന്ധ്യാ ബാലചന്ദ്രൻ, പ്രിയ അയ്യർ, രാജി ബാലസുബ്രഹ്മണ്യൻ, രമ്യ രാജേഷ് , സുധ എന്നിവർ പങ്കെടുത്തു. ബ്രാഹ്മണസഭ ജില്ലാ പ്രസിഡന്റ് കെ.സി കൃഷ്ണമൂർത്തി , സെക്രട്ടറി ബി. ബാലചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.