
മുണ്ടക്കയം. പ്രളയമേഖലയിൽ സർക്കാർ അവഗണന കാട്ടിയതായി ഡീൻ കുര്യാക്കോസ് എം.പി. പറഞ്ഞു. കൊക്കയാർ മണ്ഡലം കോൺഗ്രസ് ജനറൽ ബോഡി നാരകംപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് സണ്ണി തുരുത്തിപ്പളളി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.സി.സി.അംഗങ്ങളായ നൗഷാദ് വെംബ്ലി, സണ്ണി തട്ടുങ്കൽ, ഓലിക്കൽ സുരേഷ്, അഡ്വ.വി.ജെ.സുരേഷ്‌കുമാർ ബ്ലോക്ക് ഭാരവാഹികളായ അയ്യൂബ്ഖാൻ കട്ടപ്ലാക്കൽ, ബെന്നി സെബാസ്റ്റ്യൻ, മണ്ഡലം ഭാരവാഹികളായ കെ.എച്ച്.തൗഫീക്, ഐസിമോൾ വിപിൻ, ഡി.രാജീവ്,മാത്യു കമ്പിയിൽ, ശശിധരൻ തെക്കൂറ്റ്, ആൽവിന്‍ ഫിലിപ്പ്, പഞ്ചായത്തംഗംങ്ങളായ സുനിത ജയപ്രകാശ്, സ്റ്റാൻലി സണ്ണി, ജോസി ജോസഫ് എന്നിവർ സംസാരിച്ചു.