
കോട്ടയം: അപകടമുണ്ടാക്കിയ ലൂമിനസ് ഹോളിഡേയ്സ് എന്ന ടൂറിസ്റ്റ് ബസിന് നിയമലംഘനത്തിന് പിഴ ചുമത്തിയത് നാലുതവണ. ഇതിൽ മൂന്നെണ്ണത്തിന് പിഴയടച്ചിട്ടില്ല. ഇതോടെ മോട്ടോർ വാഹനവകുപ്പ് ബസ് കരിമ്പട്ടികയിൽ പെടുത്തിയിരുന്നു. നിയമവിരുദ്ധമായി ലൈറ്റുകൾ പിടിപ്പിച്ചതിന് മൂന്നു തവണയാണ് പിഴയിട്ടത്. തെറ്റായ ദിശയിലെ പാർക്കിംഗിന് ഒരു തവണയും. പാമ്പാടി പങ്ങട തെക്കേമറ്റം എസ്. അരുണിന്റെ പേരിൽ കോട്ടയം ആർ.ടി ഓഫീസിലാണ് 2019ൽ ബസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയാളിൽ നിന്ന് പിറവത്തെ ടൂർ പാക്കേജ് എജൻസി ലീസിന് എടുത്ത് സർവീസ് നടത്തുകയായിരുന്നു.