മല്ലികശ്ശേരി: എസ്.എൻ.ഡി.പി യോഗം 4035ാം നമ്പർ ശാഖയിലെ ചെമ്പഴന്തി കുടുംബയൂണിറ്റ് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും 9ന് നടക്കും.

ഉച്ചയ്ക്ക് 2ന് ഈട്ടിക്കൽ രാജന്റെ വസതിയിൽ നടക്കുന്ന സമ്മേളനത്തിൽ ഗുരുദേവ പ്രഭാഷക തങ്കമ്മ ഉല്ലല മുഖ്യാതിഥിയായിരിക്കും. ശാഖാ പ്രസിഡന്റ് ഇ.കെ രാജൻ ഈട്ടിക്കലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ മീനച്ചിൽ യൂണിയൻ വനിതാസംഘം കമ്മറ്റിയംഗം കുമാരി ഭാസ്‌കരൻ മല്ലികശേരി, ശാഖാ സെക്രട്ടറി വാസൻ കുറുമാക്കൽ, ഓമന ലാലു, സാബു കൊല്ലപ്പള്ളി തുടങ്ങിയവർ പ്രസംഗിക്കും. സുനിൽ ശാന്തിയുടെ നേതൃത്വത്തിൽ പ്രാർത്ഥനയും നടക്കും.